മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി: കോണ്‍ഗ്രസ്-ബിജെപി ധാരണ തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്താം
Friday, April 26, 2019 12:52 PM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരേ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്. വടകരയിൽ എൽജെഡിയിലെ ഒരു വിഭാഗം പ്രവർത്തകർ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും കേരളത്തിൽ യുഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.