നാ​ലി​ൽ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്
Friday, April 26, 2019 1:30 PM IST
ല​ക്നോ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ൽ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ൻ​ഡി​എ) വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ര​ണാ​സി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജ്നാ​ഥ് സിം​ഗ്. ‌

ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​മെ​ന്ന​തി​ന് യാ​തൊ​രു സം​ശ​യ​വും വേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും അ​പ്നാ​ദ​ൾ (എ​സ്) ക​ൺ​വീ​ന​റു​മാ​യ അ​നു​പ്രി​യ പ​ട്ടേ​ലും പ​റ​ഞ്ഞു. മോ​ദി​യെ വാ​ര​ണാ​സി​യി​ലെ ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ന്നെ ഇ​ത് വ്യ​ക്ത​മാ​ണെ​ന്നും മോ​ദി ഭ​ര​ണം വീ​ണ്ടും വ​ര​ണ​മെ​ന്ന് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.