ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണം: പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Friday, April 26, 2019 6:20 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ​ത്തി​ൽ പ​രാ​തി​ക്കാ​രി ഹാ​ജ​രാ​യി. സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ത​ല​വ​നാ​യ മൂ​ന്നം​ഗ​സ​മി​തി​ക്കു മു​ൻ​പാ​കെ​യാ​ണ് സു​പ്രീം​കോ​ട​തി മു​ൻ ജീ​വ​ന​ക്കാ​രി കൂ​ടി​യാ​യ പ​രാ​തി​ക്കാ​രി ഹാ​ജ​രാ​യ​ത്. ഇ​വ​രു​ടെ മൊ​ഴി​യും സ​മി​തി രേ​ഖ​പ്പെ​ടു​ത്തി.

പ​രാ​തി​ക്കാ​രി തെ​ളി​വു​ക​ളും രേ​ഖ​ക​ളും സ​മി​തി​ക്ക് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി​യെ​ന്നാ​ണ് വി​വ​രം. ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യ്ക്കൊ​പ്പം ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി. ര​മ​ണ, ഇ​ന്ദി​രാ ബാ​ന​ർ​ജി എ​ന്നി​വ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട സ​മി​തി​യാ​ണ് പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും സീ​നി​യ​റാ​യ ജ​ഡ്ജി​യാ​ണു ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ.

ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ച് അ​ദ്ദേ​ഹം ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി​യി​ലെ മു​ഴു​വ​ൻ ജ​ഡ്ജി​മാ​ർ​ക്കും അ​വ​ർ തെ​ളി​വ് സ​ഹി​തം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ഓ​ൺ​ലൈ​ൻ മാ​ധ്യ​മം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് പു​റ​ലോ​കം ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.