കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് ര​മ്യ ഹ​രി​ദാ​സ്
Friday, April 26, 2019 6:48 PM IST
പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.

പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് രാ​ജി​യെ​ന്നാ​ണു ര​മ്യ​യു​ടെ അ​വ​കാ​ശ​വാ​ദം. ആ​ല​ത്തൂ​രി​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം ര​മ്യ​ക്കു നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി സൂ​ച​ന​യു​ണ്ട്. രാ​ജി​ക്കാ​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു ര​മ്യ പ​റ​ഞ്ഞു.

കു​ന്ദ​മം​ഗ​ല​ത്ത് 19 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​നു പ​ത്തും എ​ൽ​ഡി​എ​ഫി​ന് ഒ​ന്പ​തും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ര​മ്യ ജ​യി​ച്ചാ​ൽ അം​ഗ​ത്വം ഒ​ഴി​യേ​ണ്ടി വ​രും. അ​പ്പോ​ൾ ബ്ലോ​ക്ക് ക​ക്ഷി നി​ല ഒ​ന്പ​തു വീ​ത​മാ​കും. ഇ​പ്പോ​ൾ രാ​ജി​വ​ച്ചാ​ൽ ലോ​ക്സ​ഭ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പേ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ര​മ്യ​യ്ക്ക് അ​തു​വ​രെ അം​ഗ​ത്വം നി​ല​നി​ർ​ത്തി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ജ​യം ഉ​റ​പ്പി​ക്കാ​ൻ ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.