ഈ​സ്റ്റ​ർ ദി​ന ആ​ക്ര​മ​ണം: പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ക്കു പി​ന്നാ​ലെ പോ​ലീ​സ് മേ​ധാ​വി​യും തെ​റി​ച്ചു
Friday, April 26, 2019 6:56 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ക്കു പി​ന്നാ​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ പൂ​ജി​ത് ജ​യ​സു​ന്ദ​ര​യും രാ​ജി​വ​ച്ചു. ജ​യ​സു​ന്ദ​ര​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന അ​റി​യി​ച്ചു. ഈ​സ്റ്റ​ർ ദി​ന​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് രാ​ജി.

പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹേ​മാ​സി​രി ഫെ​ർ​ണാ​​ണ്ടോ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വ​ച്ചി​രു​ന്നു. ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണു രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു. സു​ര​ക്ഷാ​വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യോ​ടും പോ​ലീ​സ് മേ​ധാ​വി പു​ജി​ത് ജ​യ​സു​ന്ദ​ര​യോ​ടും പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ന​ട​ന്ന ചാ​വേ​റാ​ക്ര​മ​ണ​ങ്ങ​ളി​ൽ 253 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. 359 പേ​ർ മ​രി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ക​ണ​ക്കു​കൂ​ട്ട​ലി​ലെ പി​ശ​കാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും അ​റ​സ്റ്റും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.