ഇ​രു​ട്ടിൽ​ തനിക്കുവേണ്ടി യു​ദ്ധം ചെ​യ്യു​മെ​ന്ന് മോ​ദി​യു​ടെ ഹെ​ലി​കോ​പ്ട​ർ പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ
Friday, April 26, 2019 7:45 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​രു​ട്ടിൽ​ തനിക്കുവേണ്ടി യു​ദ്ധം ചെ​യ്യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്ട​ർ പ​രി​ശോ​ധി​ച്ച ഐ​എ​എ​സ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ. താ​ൻ ത​ന്‍റെ ക​ട​മ​യാ​ണ് നി​ർ​വ​ഹി​ച്ച​ത്. അ​തി​ന്‍റെ പേ​രി​ൽ ത​ന്നെ സ​സ്പെ​ൻ​ഡു ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ഡീ​ഷ​യി​ലെ സാം​ബ​ൽ​പൂ​രി​ൽ വ​ച്ചാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ച് മോ​ദി​യു​ടെ ഹെ​ലി​കോ​പ്ട​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ പ​രി​ശോ​ധി​ച്ച​ത്. എ​സ്‌​പി​ജി പ്ര​ത്യേ​ക സു​ര​ക്ഷ​യു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് മു​ഹ്സി​നെ​തി​രെ ആ​രോ​പി​ച്ച കു​റ്റം. തു​ട​ർ​ന്നാ​ണ് മു​ഹ​മ്മ​ദി​നെ സ​സ്പെ​ൻ​ഡു ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.