വ​യ​നാ​ട്ടി​ൽ സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ക​ട​യി​ൽ ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി
Friday, April 26, 2019 8:07 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ൽ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് മ​രി​ച്ച​യാ​ളു​ടെ ക​ട​യി​ൽ​നി​ന്ന് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി. മൂ​ല​ൻ​കാ​വി​ൽ സ്വ​ദേ​ശി എ​ർ​ലോ​ട്ട്കു​ന്ന് പെ​രി​ങ്ങാ​ട്ടേ​ൽ ബെ​ന്നി​യു​ടെ ഫ​ർ​ണീ​ച്ച​ർ ഷോ​പ്പി​ൽ​നി​ന്നാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് ക​ട​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്.

ബ​ത്തേ​രി​ക്ക​ടു​ത്ത് നാ​യ്ക്ക​ട്ടി​യി​ൽ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ഇ​ള​വ​ന നാ​സ​റി​ന്‍റെ വീ​ടി​നു​ള്ളി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ ബെ​ന്നി​ക്കു പു​റ​മേ നാ​സ​റി​ന്‍റെ ഭാ​ര്യ അം​ല​യും കൊ​ല്ല​പ്പെ​ട്ടു. മൃ​ത​ദേ​ഹ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു.

സ്ഫോ​ട​നം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. തോ​ട്ട പോ​ലു​ള്ള സ്ഫോ​ട​ക വ​സ്തു ഇ​രു​വ​രും ശ​രീ​ര​ത്തി​ൽ കെ​ട്ടി​വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.