"​സം​സ്കാ​ര​മു​ള്ള കു​ടും​ബ​ങ്ങ​ൾ’ കു​ട്ടി​ക​ളെ പ്രി​യ​ങ്ക​യി​ൽ​നി​ന്ന് അ​ക​റ്റി​നി​ർ​ത്തൂ: സ്മൃ​തി
Thursday, May 2, 2019 5:56 PM IST
അ​മേ​ഠി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​വു​മാ​യി അ​മേ​ഠി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ്മൃ​തി ഇ​റാ​നി. സം​സ്കാ​ര​മു​ള്ള കു​ടും​ബ​ങ്ങ​ൾ കു​ട്ടി​ക​ളെ പ്രി​യ​ങ്ക​യ്ക്ക് അ​ടു​ക്ക​ലേ​ക്ക് അ​യ​യ്ക്ക​രു​തെ​ന്ന് സ്മൃ​തി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഒ​രു കൂ​ട്ടം കു​ട്ടി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ ചീ​ത്ത വി​ളി​ച്ച​തു സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

അ​വ​ർ കു​ട്ടി​ക​ളെ ചീ​ത്ത​യാ​ക്കും. അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ ചീ​ത്ത വി​ളി​ക്കാ​ൻ കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ളെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. എ​ന്താ​ണ് കു​ട്ടി​ക​ൾ ഇ​തി​ൽ​നി​ന്നു പ​ഠി​ക്കു​ന്ന​ത്?. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ അ​ടു​ത്തേ​ക്ക് കു​ട്ടി​ക​ളെ അ​യ​യ്ക്ക​രു​തെ​ന്നാ​ണ് സം​സ്കാ​ര​മു​ള്ള കു​ടും​ബ​ങ്ങ​ളോ​ട് ഞാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സം​സ്കാ​ര​മു​ണ്ടെ​ന്നു പ​റ​യു​ന്ന​വ​രു​ടെ മു​ഖം​മൂ​ടി​ക​ൾ അ​ഴി​ഞ്ഞു​വീ​ണു ക​ഴി​ഞ്ഞു- സ്മൃ​തി പ​റ​ഞ്ഞു.

പ്രി​യ​ങ്ക പ്ര​ധാ​ന​മ​ന്ത്രി​യെ​യും യു​പി മു​ഖ്യ​മ​ന്ത്രി​യെ​യും അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്നും അ​വ​രു​ടെ യ​ഥാ​ർ​ഥ മു​ഖം ഇ​താ​ണെ​ന്നും സ്മൃ​തി കു​റ്റ​പ്പെ​ടു​ത്തി. പ്രി​യ​ങ്ക അ​മേ​ഠി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ഴി​വു​കേ​ടാ​ണെ​ന്നും സ്മൃ​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.