തോ​ളി​ന് പ​രി​ക്ക്; ഷ​റ​പ്പോ​വ ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ല്ല
Thursday, May 16, 2019 4:07 AM IST
പാ​രീ​സ്: മു​ൻ ചാ​മ്പ്യ​ൻ റ​ഷ്യ​യു​ടെ മ​രി​യ ഷ​റ​പ്പോ​വ ഇ​ത്ത​വ​ണ ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ല്ല. നാ​ളു​ക​ളാ​യി തു​ട​രു​ന്ന തോ​ളി​ലെ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്ന് താ​രം പി​ൻ​മാ​റി​യ​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി​ക്കു ശേ​ഷം ഷ​റ​പ്പോ​വ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി​യി​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് ചെ​റി​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

ഫ്ര​ഞ്ച് ഓ​പ്പ​ൺ മേ​യ് 26 മു​ത​ൽ ജൂ​ൺ ഒ​മ്പ​ത് വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. 2012, 2014 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ ഷ​റ​പ്പോ​വ​യാ​യി​രു​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ൺ ചാ​മ്പ്യ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ഗാ​ർ​ബി​നെ മു​ഗു​ര​സ​യാ​യി​രു​ന്നു ഷ​റ​പ്പോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.