ഗോ​ഹ​ട്ടി​യി​ൽ ഷോ​പ്പിം​ഗ് മാ​ളി​നു സ​മീ​പം ഗ്ര​നേ​ഡ് സ്ഫോ​ട​നം; 12 പേ​ർ​ക്ക് പ​രി​ക്ക്
Thursday, May 16, 2019 4:18 AM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ൽ തി​ര​ക്കേ​റി​യ ഷോ​പ്പിം​ഗ് മാ​ളി​നു പു​റ​ത്തു​ണ്ടാ​യ ഗ്ര​നേ​ഡ് സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ഗോ​ഹ​ട്ടി​യി​ലെ മൂ​ന്നു ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​സ്എ​സ്ബി ജ​വാ​ൻ​മാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ മാ​ളി​നു മു​ന്നി​ലേ​ക്ക് ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഇ​വ​ർ ര​ക്ഷ​പെ​ട്ടു. ഉ​ൾ​ഫ​യു​ടെ പ​രേ​ഷ് ബ​റു​വ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗം ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.