"ഗോ​ഡ്സെ ഗാ​ന്ധി​യെ വ​ധി​ച്ചു, പ്ര​ജ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നെ​യും'; കൈ​ലാ​ഷ് സ​ത്യാ​ർ​ഥി
Saturday, May 18, 2019 1:15 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ൻ നാ​ഥു​റാം ഗോ​ഡ്സ​യെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ച്ച ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വ് കൈ​ലാ​ഷ് സ​ത്യാ​ർ​ഥി. പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ർ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.
ഗോ​ഡ്സെ ഗാ​ന്ധി​യു​ടെ ശ​രീ​ര​ത്തെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​ജ്ഞ​യെ പോ​ലു​ള്ള​വ​ർ ഗാ​ന്ധി​യു​ടെ ആ​ത്മാ​വി​നെ​യും അ​ഹിം​സ, സ​മാ​ധാ​നം, സ​ഹി​ഷ്ണു​ത എ​ന്നി​വ​യെ​യും വ​ധി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ചെ​റി​യ നേ​ട്ട​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള ആ​ഗ്ര​ഹ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി നേ​തൃ​ത്വം ഇ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കി രാ​ജ​ധ​ർ​മം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.