റീ​പോ​ളിം​ഗി​ൽ മു​ഖാ​വ​ര​ണം ധ​രി​ച്ചെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കും
Saturday, May 18, 2019 5:46 PM IST
കാ​സ​ർ​ഗോ​ഡ്: ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ് ന​ട​ക്കാ​നി​രി​ക്കു​ന്ന ബൂ​ത്തു​ക​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നായി മു​ഖാ​വ​ര​ണം ധ​രി​ച്ചെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ. മു​ഖാ​വ​ര​ണം ധ​രി​ച്ചെ​ത്തു​ന്ന വോ​ട്ട​ര്‍​മാ​രെ തി​രി​ച്ച​റി​യു​ന്ന​തി​ന് വ​നി​താ ജീ​വ​ന​ക്കാ​രി​യെ നി​യോ​ഗി​ച്ചെ​ന്നും ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തു​ന്ന​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യോ, ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ച 11 രേ​ഖ​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നോ ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കൂ​വെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.