വോ​ട്ടെ​ണ്ണ​ൽ: അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്ന് ടി​ക്കാ​റാം മീ​ണ
Saturday, May 18, 2019 6:10 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

വി​വി പാ​റ്റു​ക​ള്‍ എ​ണ്ണി​യ ശേ​ഷ​മേ അ​ന്തി​മ ഫ​ലം പ്ര​ഖ്യാ​പി​ക്കൂ. അ​തു​കൊ​ണ്ട് ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കും. ഔ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം രാ​ത്രി പ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 29 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്നും ടി​ക്കാ​റാം മീ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.