ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും മാ​യാ​വ​തി​യെ​യും സ​ന്ദ​ർ​ശി​ച്ചു
Saturday, May 18, 2019 8:08 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി ഇ​ത​ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു രം​ഗ​ത്ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​രം പി​ടി​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​ക്കി ച​ന്ദ്ര​ബാ​ബു നാ​യി​ഡു രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​ന്നി​ച്ചു നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​ക​ൾ. ബി​ജെ​പി​ക്കെ​തി​രെ നി​ൽ​ക്കു​ന്ന ഏ​തൊ​രു പാ​ർ​ട്ടി​യേ​യും മ​ഹാ​സ​ഖ്യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.