മ​ണി​പ്പൂ​രി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി: പി​ന്തു​ണ പിൻവലിക്കാനൊരുങ്ങി എ​ൻ​പി​എ​ഫ്
Saturday, May 18, 2019 11:26 PM IST
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. ബി​ജെ​പി സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ നാ​ഗാ പീ​പ്പി​ൾ​സ് ഫ്ര​ണ്ട് (എ​ൻ​പി​എ​ഫ്) പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ർ​ട്ടി​യു​ടെ നാ​ല് എം​എ​ൽ​എ​മാ​ർ എ​ൻ. ബി​രേ​ൻ സിം​ഗ് സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് പ​റ​ഞ്ഞു.

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് എ​ൻ​പി​എ​ഫ് സ​ഖ്യം വി​ടു​ന്ന​ത്. മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും എ​ൻ​പി​എ​ഫ് നേ​തൃ​ത്വം ആ​രോ​പി​ച്ചു.

നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ​ഖ്യം വി​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം എ​ൻ​പി​എ​ഫ് പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ലും ബി​ജെ​പി​ക്ക് ഭ​ര​ണം ന​ഷ്ട​പ്പെ​ടി​ല്ല.

60 അം​ഗ നി​യ​മ​സ​ഭ​യി​ൽ നി​ല​വി​ൽ 36 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ബി​ജെ​പി​ക്കു​ണ്ട്. ഇ​ബോ​ബി സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് 28 സീ​റ്റു​ക​ളോ​ടെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യെ​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും 21 സീ​റ്റു​ക​ൾ നേ​ടി​യ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സ​ഖ്യ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് വേ​ണ്ട പി​ന്തു​ണ സ​ന്പാ​ദി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ലെ എ​ട്ട് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്നു. ഇ​തോ​ടെ 21ൽ​നി​ന്ന് ബി​ജെ​പി​യു​ടെ അം​ഗ​ബ​ലം 29 ആ​യി. നാ​ല് അം​ഗ​ങ്ങ​ളു​ള്ള എ​ൻ​പി​പി, ഒ​രം​ഗ​മു​ള്ള എ​ൽ​ജെ​പി​യും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​രം​ഗ​ത്തി​ന്‍റെ​യും ഒ​രു സ്വ​ത​ന്ത്ര​ന്‍റെ​യും പി​ന്തു​ണ ബി​ജെ​പി​ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.