പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​നെ ബി​ജെ​പി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് നി​തീ​ഷ് കു​മാ​ർ
Sunday, May 19, 2019 5:39 PM IST
ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി എ​ൻ​ഡി​എ മു​ന്ന​ണി​യി​ലെ ക​ക്ഷി​യും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​ർ രം​ഗ​ത്ത്. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്‌​സെ​യെ രാ​ജ്യ​സ്‌​നേ​ഹി എ​ന്ന് വി​ളി​ച്ച ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​നെ ബി​ജെ​പി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് നി​തീ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ത​നി​ക്കും ത​ന്‍റെ പാ​ർ​ട്ടി​ക്കും ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ജ്ഞ​യു​ടെ പ​രാ​മ​ർ​ശം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഗാ​ന്ധി​ജി രാ​ഷ്ട്ര​ത്തി​ന്‍റെ പി​താ​വാ​ണ്. ഗോ​ഡ്‌​സെ​യെ കു​റി​ച്ച് ഇ​ങ്ങ​നെ​യൊ​രു പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നും നി​തീ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.