സി​ദ്ദു ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ​നി​ന്നു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ്
Sunday, May 19, 2019 6:32 PM IST
ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി. പ​ഞ്ചാ​ബ് മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​മാ​യ ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സി​ദ്ദു ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ​നി​ന്നു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ് ആ​രോ​പി​ച്ചു.

സി​ദ്ദു​വി​ന് കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ ആ​ഗ്ര​ഹ​ങ്ങ​ളു​ണ്ടാ​വാം. ത​നി​ക്ക് സി​ദ്ദു​വി​നെ കു​ട്ടി​ക്കാ​ലം മു​ത​ലേ അ​റി​യാം. സി​ദ്ദു​വു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ല. പ​ക്ഷെ സി​ദ്ദു ത​ന്നെ മാ​റ്റി മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യ​മാ​ണ്. പ​ക്ഷെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യം അ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും അ​ത് ബാ​ധി​ക്കു​ക പാ​ർ​ട്ടി​യേ​യും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ​യു​മാ​ണെ​ന്നും അ​മ​രീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു.

കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് സി​ദ്ദു​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​മ​രീ​ന്ദ​ർ സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.