ക​ർ​ദി​നാ​ളി​നെ കു​രു​ക്കി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് വ്യാ​ജ​രേ​ഖ നി​ർ​മാ​ണം
Sunday, May 19, 2019 11:58 PM IST
കൊ​ച്ചി: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്കെ​തി​രേ വ്യാ​ജ ബാ​ങ്ക് രേ​ഖ കെ​ട്ടി​ച്ച​മ​ച്ച​തി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ൾ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നു പോ​ലീ​സ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ആ​ദി​ത്യ എ​ന്ന യു​വാ​വി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മൊ​ഴി​ക​ൾ ഈ ​സൂ​ച​ന​യി​ലേ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി​യെ സ്ഥാ​ന​ഭ്ര​ഷ്‌​ട​നാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചി​ല​ർ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യി​ലെ ക​രു​വാ​യി ആ​ദി​ത്യ എ​ന്ന യു​വാ​വ് മാ​റു​ക​യാ​യി​രു​ന്നോ​യെ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ക​ർ​ദി​നാ​ളി​ന്‍റെ ത​ന്നെ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു വൈ​ദി​ക​നെ​തി​രേ​യാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ആ​ദി​ത്യ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വൈ​ദി​ക​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച​തെ​ന്നാ​ണ് മൊ​ഴി.

ക​ർ​ദി​നാ​ൾ സ്വ​കാ​ര്യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി നി​ഗൂ​ഢ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ന്നു സ്ഥാ​പി​ക്കു​ക​യും അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ സ​ഭ​യ്ക്കു​ള്ളി​ൽ വി​കാ​രം ഉ​യ​ർ​ത്തു​ക​യു​മാ​യി​രു​ന്നു വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി​യ​വ​രു​ടെ ല​ക്ഷ്യം. ഇ​തു ക​രു​വാ​ക്കി അ​ദ്ദേ​ഹ​ത്തെ സ്ഥാ​ന​ഭ്ര​ഷ്‌​ട​നാ​ക്കാ​മെ​ന്ന മോ​ഹ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.

സ​ഭ​യു​ടെ സി​ന​ഡ് ന​ട​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ ഈ ​വ്യാ​ജ​രേ​ഖ അ​വി​ടെ എ​ത്തി​ച്ച​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നു ക​രു​തു​ന്നു. എ​ന്നാ​ൽ, ഇ​ങ്ങ​നെ​യൊ​രു ബാ​ങ്ക് അ​ക്കൗ​ണ്ട് ത​നി​ക്കി​ല്ലെ​ന്നു ക​ർ​ദി​നാ​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​തു വ്യാ​ജ​മാ​യി ആ​രോ ച​മ​ച്ച​താ​ണെ​ന്ന സം​ശ​യം ഉ​യ​ർ​ന്നു. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴും ഇ​ങ്ങ​നെ​യൊ​രു അ​ക്കൗ​ണ്ട് ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​യി.

ഇ​തോ​ടെ, സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നെ​തി​രേ വ്യാ​ജ​രേ​ഖ ച​മ​യ്ക്കു​ക എ​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തി​നെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ സി​ന​ഡ് നി​ർ​ദേ​ശി​ച്ചു.

സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രെ​ല്ലാം ഏ​ക സ്വ​ര​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ സി​ന​ഡി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സീ​റോ മ​ല​ബാ​ർ സ​ഭ ഐ​ടി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി മാ​പ്ര​ക്കാ​വി​ൽ എം​എ​സ്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സ​ഭ​യ്ക്കു​ള്ളി​ൽ ക​ർ​ദി​നാ​ളി​നെ​തി​രേ വ​ലി​യ വി​കാ​ര​മു​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വ്യാ​ജ​രേ​ഖ ച​മ​ച്ച​തെ​ങ്കി​ലും ഇ​തു പോ​ലീ​സ് കേ​സ് ആ​യ​തോ​ടെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​ർ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

വ്യാ​ജ​രേ​ഖ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. ഈ ​രേ​ഖ​ക​ൾ റ​വ.​ഡോ.​പോ​ൾ തേ​ല​ക്കാ​ട്ടാ​ണ് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കു കൈ​മാ​റി​യ​ത്. അ​ദ്ദേ​ഹം മാ​ർ ആ​ല​ഞ്ചേ​രി​ക്കും സി​ന​ഡി​നും ഇ​തു കൈ​മാ​റി.

പ​രാ​തി​യി​ൽ ആ​രെ​യും പ്ര​തി​യാ​ക്കാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​ത്യം ക​ണ്ടെ​ത്ത​ണ​മെ​ന്നു മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും സ​ഭാ​നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ന്വേ​ഷ​ണം തു​ട​ർ​ന്ന പോ​ലീ​സ് റ​വ.​ഡോ.​പോ​ൾ തേ​ല​ക്കാ​ട്ടി​ന്‍റെ മൊ​ഴി​യെ​ടു​ത്തു.

ഇ ​മെ​യി​ൽ വ​ഴി​യാ​ണ് ത​നി​ക്ക് ഈ ​രേ​ഖ​ക​ൾ കി​ട്ടി​യ​തെ​ന്നാ​ണ് അ​ദ്ദേ​ഹം മൊ​ഴി ന​ൽ​കി​യ​ത്. ഇ​തോ​ടെ കം​പ്യൂ​ട്ട​റു​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ചാ​ണു രേ​ഖ​ക​ൾ ഫാ.​തേ​ല​ക്കാ​ട്ടി​ന് അ​യ​ച്ചു​കൊ​ടു​ത്ത ആ​ദി​ത്യ​യി​ലേ​ക്കു പോ​ലീ​സ് എ​ത്തി​യ​ത്. ക​ർ​ദി​നാ​ളി​ന്‍റെ മു​ൻ സെ​ക്ര​ട്ട​റി​യാ​യ ഒ​രു വൈ​ദി​ക​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം താ​ൻ ത​ന്നെ​യാ​ണ് വ്യാ​ജ​മാ​യി രേ​ഖ​ക​ൾ നി​ർ​മി​ച്ച​തെ​ന്ന് ഇ​ദ്ദേ​ഹം സ​മ്മ​തി​ച്ച​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വ്യാ​ജ​രേ​ഖ​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ ആ​ർ​ക്കൊ​ക്കെ പ​ങ്കു​ണ്ടെ​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത​നു​സ​രി​ച്ചു കൂ​ടു​ത​ൽ അ​റ​സ്റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.