എ​ൻ​ജി​നി​ൽ തീ​പ്പൊ​രി: സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ന് ചെ​ന്നൈ​യി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്
Monday, May 20, 2019 12:40 PM IST
ചെ​ന്നൈ: എ​ൻ​ജി​നി​ൽ തീ​പ്പൊ​രി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള സ്വ​കാ​ര്യ വി​മാ​നം ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ക്കി. തി​രു​ച്ചി​റ​പ്പി​ള്ളി​യി​ൽ​നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​ക്കു പ​റ​ന്ന സ്കൂ​ട്ട് എ​യ​ർ​വേ​യ്സി​ന്‍റെ ടി​ആ​ർ 567 വി​മാ​ന​മാ​ണ് ചെ​ന്നൈ​യി​ൽ ഇ​റ​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ലെ 170 പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം ത​ന്നെ വി​മാ​നം സിം​ഗ​പ്പൂ​രി​ലേ​ക്ക് തി​രി​ക്കും.

തീ​പ്പൊ​രി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​നെ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നാ​യി പൈ​ല​റ്റു​മാ​ർ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.