ത​പാ​ൽ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ​യെ​ന്ന് ഹൈ​ക്കോ​ട​തി
Monday, May 20, 2019 1:24 PM IST
കൊ​ച്ചി: പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ ബാ​ല​റ്റ് ക്ര​മ​ക്കേ​ടി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ​യെ​ന്ന് ഹൈ​ക്കോ​ട​തി. പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ ബാ​ല​റ്റു​ക​ളി​ൽ ക്ര​മ​ക്കേ​ടു ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഹൈക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് ജൂ​ണ്‍ പ​ത്തി​ന് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ ബാ​ല​റ്റ് സം​ബ​ന്ധി​ച്ച് ചി​ല ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സു​കാ​രി​ൽ​നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

ത​പാ​ൽ ബാ​ല​റ്റ് ക്ര​മ​ക്കേ​ടി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ർ​ക്കാ​രും കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

മു​ഴു​വ​ൻ പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.