ച​ന്ദ്ര​ബാ​ബു നാ​യി​ഡു നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണും; ഒ​പ്പം 21 പ്ര​തി​പ​ക്ഷ ‌നേ​താ​ക്ക​ളും
Monday, May 20, 2019 10:58 PM IST
ന്യൂ​ഡ​ല്‍​ഹി: ആ​ന്ധ്ര പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണും. 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് ഒ​പ്പ​മാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു ക​മ്മീ​ഷ​നെ കാ​ണു​ന്ന​ത്. വോ​ട്ടിം​ഗ് മെ​ഷീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ സം​സാ​രി​ക്കു​ന്ന​തി​നാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് കൂ​ടി​ക്കാ​ഴ്ച.

ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം എ​ന്‍​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന ശേ​ഷം ച​ന്ദ്ര​ബാ​ബു നാ​യി​ഡു വി​വി​ധ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​താ ബാ​ന​ര്‍​ജി​യു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. മോ​ദി​യെ​യും ബി​ജെ​പി​യെ​യും അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കി പ്ര​തി​പ​ക്ഷ ഐ​ക്യം രൂ​പീ​ക​രി​ക്കു​ക​യാ​ണ് നാ​യി​ഡു​വി​ന്‍റെ ല​ക്ഷ്യം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​താ​ര്യ​ത പാ​ലി​ക്ക​ണ​മെ​ന്നും 50 ശ​ത​മാ​നം വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണ​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് ശേ​ഷം നാ​യി​ഡു പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണു​മ്പോ​ൾ മ​മ​ത​യു​ടെ സാ​ന്നി​ധ്യം അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും മ​മ​താ ബാ​ന​ര്‍​ജി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്നു. രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച വി​ഷ​യ​മാ​യ​താ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​റ​ഞ്ഞു.



നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, സി​പി​ഐ നേ​താ​ക്ക​ളാ​യ സു​ധാ​ക​ർ റെ​ഡ്‌​ഡി, എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ, എ​ൽ​ജെ​ഡി നേ​താ​വ് ശ​ര​ദ് യാ​ദ​വ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി, സി​പി​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി, എ​എ​പി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തി ബി​ജെ​പി വി​രു​ദ്ധ മു​ന്ന​ണി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.