വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ കാ​റി​ലും ക​ട​ക​ളി​ലും; നി​ര​വ​ധി വീ​ഡി​യോ​ക​ൾ പു​റ​ത്ത്; ആ​ശ​ങ്ക
Tuesday, May 21, 2019 10:25 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നു മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ മാ​റ്റു​ന്ന​തി​ന്‍റെ നി​ര​വ​ധി വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്നു. ട്വി​റ്റ​റി​ലാ​ണ് വീ​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ചി​ല വീ​ഡി​യോ​യി​ൽ മെ​ഷീ​നു​ക​ൾ ക​ട​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്പോ​ൾ, ചി​ല​തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഡി​ക്കി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചാ​ന്ദൗ​ളി​യി​ൽ​നി​ന്ന് എ​ന്നു പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ഒ​രു കൂ​ട്ടം ആ​ളു​ക​ൾ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി ഒ​രു ക​ട​യി​ൽ സൂ​ക്ഷി​ക്കു​ന്ന​താ​യി കാ​ണാം. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ കാ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​ണ് കാ​ണാ​ൻ ക​ഴി​യു​ക. പ​ഞ്ചാ​ബി​ൽ​നി​ന്ന് എ​ന്ന പേ​രി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഒ​രു പ്ര​വ​ർ​ത്ത​ക​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

മ​റ്റൊ​രു വീ​ഡി​യോ​യി​ൽ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ അ​റി​യി​ക്കാ​തെ കൊ​ണ്ടു​വ​ന്നു എ​ന്ന് ഒ​രു പ്ര​വ​ർ​ത്ത​ക​ൻ ആ​രോ​പി​ച്ചു. ഗാ​സി​പ്പൂ​രി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ മാ​റ്റി​വ​ച്ച​താ​യി മ​ഹാ​സ​ഖ്യ സ്ഥാ​നാ​ർ​ഥി അ​ഫ്സ​ൽ അ​ൻ​സാ​രി ആ​രോ​പി​ച്ചു.

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഇ​വി​എം ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു.

ബി​ഹാ​റി​ലെ ര​ണ്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ്റൂ​മി​നു സ​മീ​പ​ത്തു​നി​ന്ന് ഒ​രു ലോ​റി ഇ​വി​എ​മ്മു​ക​ൾ​ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. വോ​ട്ടിം​ഗ മെ​ഷീ​നി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​സം​ഭ​വം. എ​ക്സി​റ്റ് പോ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ളാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം.












Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.