എ​ക്സി​റ്റ് പോ​ളു​ക​ൾ​ക്കു പി​ന്നാ​ലെ ഗ​ഡ്ക​രി-​ആ​ർ​എ​സ്എ​സ് കൂ​ടി​ക്കാ​ഴ്ച; അ​ഭ്യൂ​ഹം
Tuesday, May 21, 2019 1:57 PM IST
നാ​ഗ്പു​ർ: ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യും ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​വും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി. ഭ​യ്യാ​ജി ജോ​ഷി​യു​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഗ​ഡ്ക​രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

അ​ടു​ത്ത സ​ർ​ക്കാ​രി​ലെ ഗ​ഡ്ക​രി​യു​ടെ റോ​ൾ സം​ബ​ന്ധി​ച്ച് കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ആ​ർ​എ​സ്എ​സി​നോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ൽ​ന്നു ഗ​ഡ്ക​രി​ക്ക് പ്ര​ധാ​ന സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​റ​പ്പ് ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗീ​യ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഒ​രു സ​ർ​ക്കാ​ർ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്ന് വി​ജ​യ​വ​ർ​ഗീ​യ പ​റ​ഞ്ഞു.

മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച ഗ​ഡ്ക​രി പ​ക്ഷേ, പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്ന് മ​റ്റൊ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ലാ​ണ് ബി​ജെ​പി മ​ത്സ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നും ഗ​ഡ്ക​രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ളു​ക​ൾ അ​ന്തി​മ​ഫ​ല​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.