വി​ശ്വാ​സ്യ​ത തെ​ളി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ബാ​ധ്യ​ത​യു​ണ്ട്: പ്ര​ണാ​ബ് മു​ഖ​ർ​ജി
Tuesday, May 21, 2019 3:48 PM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹം പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. ജ​ന​വി​ധി​യി​ൽ തി​രി​മ​റി ന​ട​ക്കു​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത തെ​ളി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ൻ രാ​ഷ്ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​വി​ധി​യി​ൽ തി​രി​മ​റി ന​ട​ക്കു​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കൈ​വ​ശ​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന സം​യ​ശ​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും ഇ​ടം​ന​ൽ​ക​രു​ത്. ജ​ന​വി​ധി പ​ര​മ​പ​വി​ത്ര​മാ​ണ്. അ​ത് സം​ശ​യ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി​രി​ക്ക​ണം. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ക്കു​മെ​ന്നും മു​ൻ രാ​ഷ്ട്ര​പ​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

നേ​ര​ത്തെ, മി​ക​ച്ച രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ച​തി​നു ക​മ്മീ​ഷ​നെ പു​ക​ഴ്ത്തി പ്ര​ണാ​ബ് മു​ഖ​ർ​ജി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​കു​മാ​ർ സെ​ൻ മു​ത​ൽ നി​ല​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വ​രെ​യു​ള്ള​വ​ർ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും നി​യ​മി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ സ​മി​തി​യാ​ണ്. അ​വ​ർ മി​ക​ച്ച​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​ങ്ങ​ൾ അ​വ​രെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും പ്ര​ണാ​ബ് മു​ഖ​ർ​ജി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും അ​നു​കൂ​ല​മാ​യാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് യു​പി​എ സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി കൂ​ടി​യാ​യി​രു​ന്ന പ്ര​ണാ​ബ് മു​ഖ​ർ​ജി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ പു​ക​ഴ്ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.