വി​വി​പാ​റ്റ് രസീതുകൾ ആ​ദ്യം എ​ണ്ണ​ണം; ആ​ശ​ങ്ക അ​റി​യി​ച്ച് പ്ര​തി​പ​ക്ഷം
Tuesday, May 21, 2019 5:31 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പ് എ​ക്സി​റ്റ് പോ​ളി​ൽ ബി​ജെ​പി​ക്കു വ​ൻ ഭൂ​രി​പ​ക്ഷം പ്ര​വ​ചി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​തി​യു​മാ​യി 22 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ക​മ്മീ​ഷ​നെ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ഡ​ല്‍​ഹി കോ​ണ്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍ ക്ല​ബ്ബി​ല്‍ യോ​ഗം ചേ​ര്‍​ന്ന​തി​ന് ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട​ത്. വി​വി​പാ​റ്റ് ര​സീ​തു​ക​ൾ എ​ണ്ണി​യ ശേ​ഷം ഇ​വി​എ​മ്മി​ലെ വോ​ട്ടു​ക​ൾ എ​ണ്ണ​ണ​മെ​ന്ന ആ​വ​ശ്യ​വും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചു. സാം​പി​ൾ വി​വി​പാ​റ്റി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മു​ഴു​വ​ൻ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ളും എ​ണ്ണ​ണം. മാ​ത്ര​മ​ല്ല ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ വി​വി​പാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.


ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ഹ്‌​ലോ​ട്ട്, സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി, തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ക​മ്മീ​ഷ​നെ ക​ണ്ട​ത്. വോ​ട്ടെ​ണ്ണ​ലി​നു മു​ൻ​പാ​യി വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​പോ​യ​തി​ലെ പാ​ളി​ച്ച​ക​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വ​ച്ച​താ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.

വോട്ടിംഗ് യന്ത്രങ്ങൾ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തു​ന്നു. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. ആ​വ​ശ്യ​ങ്ങ​ൾ ക​മ്മീ​ഷ​ൻ തു​ട​ർ​ച്ച​യാ​യി നി​രാ​ക​രി​ച്ചു​വെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് സിം​ഗ്‌​വി പ​റ​ഞ്ഞു. ഇ​ന്നു​ന്ന​യി​ച്ച ആ​വ​ശ്യം നാ​ളെ പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ച​താ​യി നേ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.