രാജ്മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത കേസ്: മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
Tuesday, May 21, 2019 6:31 PM IST
ക​ണ്ണൂ​ർ: പി​ലാ​ത്ത​റ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കു​ള​പ്പു​റം സ്വ​ദേ​ശി ടി.​വി.​അ​നീ​ഷ്, ഏ​ഴി​ലോ​ട് ചെ​യ്യി​ൽ സ്വ​ദേ​ശി പി.​അ​ശോ​ക​ൻ, മ​ണ്ടൂ​ർ ക​ല്ല​ത്ത് സ്വ​ദേ​ശി ജ​യേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പ​രി​യാ​രം പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

റീ ​പോ​ളിം​ഗി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​നീ​ഷും അ​ശോ​ക​നും ചെ​റു​താ​ഴം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രും ജ​യേ​ഷ് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ര​നു​മാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം മാ​ടാ​യി ഏ​രി​യാ ക​മ്മി​റ്റി അം​ഗം ഉ​ൾ​പ്പെ​ടെ നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ലാ​കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.