സ്വ​വ​ർ​ഗ​ബ​ന്ധം വെ​ളി​പ്പെ​ടു​ത്തി​യ​ത് സ​ഹോ​ദ​രി​യു​ടെ ഭീ​ഷ​ണി സ​ഹി​ക്ക​വ​യ്യാ​തെ: ദ്യു​തി ച​ന്ദ്
Tuesday, May 21, 2019 7:10 PM IST
ഭു​വ​നേ​ശ്വ​ർ: സ്വ​ന്തം സ​ഹോ​ദ​രി​യു​ടെ ഭീ​ഷ​ണി മൂ​ല​മാ​ണ് സ്വ​വ​ർ​ഗ​ബ​ന്ധം വെ​ളി​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​തെ​ന്ന് ഇ​ന്ത്യ​യു​ടെ സ്പ്രി​ന്‍റ് താ​രം ദ്യു​തി ച​ന്ദ്. സ്വ​വ​ർ​ഗ​ബ​ന്ധ​ത്തി​നെ​തി​രെ കു​ടും​ബാം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് 100 മീ​റ്റ​റി​ല്‍ ദേ​ശീ​യ റെ​ക്കോ​ഡു​കാ​രി​യാ​യ ദ്യു​തി​യു​ടെ മ​റു​പ​ടി. മൂ​ത്ത​സ​ഹോ​ദ​രി​ക്ക് ബ​ന്ധ​ത്തി​ൽ എ​തി​ർ​പ്പു​ണ്ടെ​ന്നു ദ്യു​തി നേ​ര​ത്തേ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു സ​ഹോ​ദ​രി ത​ന്നെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു‌​വെ​ന്നു ഭു​വ​നേ​ശ്വ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ താ​രം പ​റ​ഞ്ഞു. സ​ഹോ​ദ​രി ത​ന്നെ മ​ർ​ദി​ച്ചു. ഇ​ക്കാ​ര്യം താ​ൻ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നി​ട്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് സ്വ​വ​ർ​ഗ​ബ​ന്ധം പു​റ​ത്ത​റി​യി​ച്ച​തെ​ന്നും ദ്യു​തി ച​ന്ദ് പ​റ​ഞ്ഞു.

ത​ന്‍റെ ഗ്രാ​മ​ത്തി​ലെ പ​ത്തൊ​മ്പ​തു​കാ​രി​യാ​യ ഒ​രു പെ​ൺ​സു​ഹൃ​ത്ത് ത​നി​ക്കു​ണ്ടെ​ന്നും ഭാ​വി​യി​ൽ ഒ​രു​മി​ച്ചു ജീ​വി​ക്കാ​നാ​ണ് ത​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും ഒ​ഡീ​ഷ​യി​ലെ ഗോ​പാ​ൽ​പു​ർ സ്വ​ദേ​ശി​നി​യാ​യ ദ്യു​തി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രെ മൂ​ത്ത സ​ഹോ​ദ​രി സ​ര​സ്വ​തി ച​ന്ദും അ​മ്മ അ​ഖോ​ജി ച​ന്ദും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്വ​വ​ർ​ഗ ബ​ന്ധം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ദ്യു​തി​യു​ടെ അ​മ്മ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.



2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ദ്യു​തി ര​ണ്ട് വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. പു​രു​ഷ ഹോ​ര്‍​മോ​ണ്‍ കൂ​ടു​ത​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ദ്യു​തി​യെ ഗ്ലാ​സ്‌​ഗോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നു​ള്ള ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഒ​ടു​വി​ൽ നീ​ണ്ട കാ​ല​ത്തെ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി ദ്യു​തി വീ​ണ്ടും ട്രാ​ക്കി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.