ഫ​ലം അ​ട്ടി​മ​റി​ച്ചാ​ൽ ര​ക്ത​പ്പു​ഴ ഒ​ഴു​കും: ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ
Tuesday, May 21, 2019 8:25 PM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക ചി​ല പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യെ​ങ്കി​ലും പ്ര​കോ​പി​ത​രാ​ക്കു​ന്നു. ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ആ​രെ​ങ്കി​ലും തു​നി​ഞ്ഞാ​ൽ‌ ര​ക്ത​ച്ചൊ​രി​ച്ചി​ൽ ഉ​ണ്ടാ​കു​മെ​ന്ന് രാ​ഷ്ട്രീ​യ ലോ​ക്സ​മ​താ പാ​ർ​ട്ടി നേ​താ​വ് ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ എ​തി​രാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പാ​റ്റ്ന​യി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് കു​ശ്‌​വാ​ഹ എ​തി​രാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ ആ​രെ​ങ്കി​ലും കൃ​ത്ര​മ​ത്വം കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഇ​വി​ടെ ര​ക്ത​പ്പു​ഴ ഒ​ഴു​കും. കാ​യി​ക​മാ​യി നേ​രി​ട്ടി​ട്ടാ​ണെ​ങ്കി​ൽ കൂ​ടി വോ​ട്ട് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ആ​വ​ശ്യ​മെ​ങ്കി​ൽ വോ​ട്ട് സം​ര​ക്ഷി​ക്കാ​ൻ ആ​യു​ധ​മെ​ടു​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കു​ന്ന​ത് ത​ട​യാ​ൻ ആ​യു​ധ​മെ​ടു​ക്ക ത​ന്നെ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഹാ​ർ പി​സി​സി പ്ര​സി​ഡ​ന്‍റ് മ​ധ​ൻ മോ​ഹ​ൻ ജ്വാ, ​ബി​ഹാ​ർ ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​ൻ രാം ​ച​ന്ദ്ര പു​ർ​വെ, വി​കാ​സ്ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി നേ​താ​വ് മു​കേ​ഷ് സാ​ഹ്നി എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.