പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പോ​ലീ​സി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം
Tuesday, May 21, 2019 8:55 PM IST
കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പോ​ലീ​സി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ വി​ല​യി​രു​ത്തി​യ കേ​സ് പി​ന്നീ​ടെ​ങ്ങ​നെ​യാ​ണു വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള കൊ​ല​പാ​ത​ക​മാ​യി മാ​റി​യ​തെ​ന്നു കോ​ട​തി ചോ​ദി​ച്ചു. പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണു കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

നേ​ര​ത്തെ, കേ​സി​ലെ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. കേ​സ് ഡ​യ​റി പൊ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം 28ലേ​ക്ക് മാ​റ്റി.

ഫെ​ബ്രു​വ​രി 17നാ​ണ് പെ​രി​യ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന കൃ​പേ​ഷ്, ശ​ര​ത് ലാ​ല്‍ എ​ന്നി​വ​രെ അ​ക്ര​മി സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.