ഡാ​മു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് കേ​ന്ദ്രീ​കൃ​ത ക​മാ​ൻ​ഡ് സെ​ന്‍റ​ർ
Tuesday, May 21, 2019 8:59 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല​സം​ഭ​ര​ണി​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​നു കേ​ന്ദ്രീ​കൃ​ത ക​മാ​ൻ​ഡ് സെ​ന്‍റ​റും ജ​ല​വി​ഭ​വ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി റി​വ​ർ ബേ​സി​ൻ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യും രൂ​പീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച കേ​ര​ള പു​ന​ർ​നി​ർ​മാ​ണ വി​ക​സ​ന പ​രി​പാ​ടി​യു​ടെ (റീ​ബി​ൽ​ഡ് കേ​ര​ള ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം) ക​ര​ട് രേ​ഖ.

ജ​ല​വി​ഭ​വ​വ​കു​പ്പ് പു​നഃ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡാം ​സേ​ഫ്റ്റി അ​ഥോ​റി​റ്റി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ക​ര​ടു രൂ​പ​ര​ഖ​യി​ൽ പ​റ​യു​ന്നു. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി​യു​ള്ള നി​ർ​മാ​ണ​മാ​ണ് ല​ക്ഷ്യം. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ ആ​ൾ നാ​ശം ഇ​ല്ലാ​താ​ക്കു​ക​യാ​ണു മു​ഖ്യം. അ​തോ​ടൊ​പ്പം സാ​ന്പ​ത്തി​ക ന​ഷ്ടം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക​യും. നി​ല​വി​ലു​ള്ള പ​ശ്ചാ​ത്ത​ല സം​വി​ധാ​ന​ങ്ങ​ൾ ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ശേ​ഷി കു​റ​ഞ്ഞ​താ​ണ്.

ജ​ല​വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ൽ, ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നി​ർ​മി​ക്ക​ൽ, കൃ​ഷി​രീ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ, പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വ​നോ​പാ​ധി മെ​ച്ച​പ്പെ​ടു​ത്ത​ൽ, മ​ത്സ്യ​മേ​ഖ​ല​യു​ടെ അ​ഭി​വൃ​ദ്ധി ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യെ​ല്ലാം പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.