മ​യ​ക്കു​മ​രു​ന്നു​മാ​യി പാ​ക് ബോ​ട്ട് ഗു​ജ​റാ​ത്ത് തീ​ര​ത്ത് പി​ടി​ച്ചു
Tuesday, May 21, 2019 10:39 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച പാ​ക്കി​സ്ഥാ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മ​യ​ക്കു​മ​രു​ന്നു​മാ​യി തീ​ര​സം​ര​ക്ഷ​ണ സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബോ​ട്ടി​ൽ​നി​ന്നും 194 പാ​ക്ക​റ്റ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ന​ട​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​ര​സം​ര​ക്ഷ​ണ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

മു​ൻ ദി​വ​സ​ങ്ങ​ളി​ലും ഡി​ആ​ർ​ഐ സ​മാ​ന വി​വ​രം തീ​ര​സം​ര​ക്ഷ​ണ സേ​ന​യ്ക്കു കൈ​മാ​റി​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗു​ജ​റാ​ത്തി​ലെ ജാ​ക്വ, ഒ​ക്ഹോ തീ​ര​ത്തും ബോ​ട്ടു​ക​ൾ‌ ത​യാ​റാ​ക്കി നി​ർ​ത്തി. തെ​ര​ച്ചി​ലി​ന് ഡോ​ർ​നി​യ​ർ ചെ​റു​വി​മാ​ന​വും പോ​ർ​ബ​ന്ദ​ർ തീ​ര​ത്ത് ത​യാ​റാ​ക്കി നി​ർ​ത്തി. തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ അ​രി​ഞ്ജ​യ് ക​പ്പ​ൽ ക​ട​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി സം​ശ​യ​ക​ര​മാ​യ സാഹചര്യത്തിൽ ഒ​രു ബോ​ട്ട് ക​ണ്ടെ​ത്തി. ഇ​ന്ത്യ​ൻ സ​മു​ദ്രാ​ർ​ത്തി​യി​ൽ എ​ട്ട് നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ള്ളി​ൽ​വ​ച്ച് ബോ​ട്ടി​നെ തീ​ര​സം​ര​ക്ഷ​ണ സേ​ന ത​ട​ഞ്ഞു. പി​ന്നീ​ട് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ൽ മ​ദീ​ന എ​ന്ന ബോ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.