നായകനാക്കിയില്ല; ഘാന ദേശീയ ടീമിൽനിന്നും അ​സ​മൊ ജാ​ൻ വി​ര​മി​ച്ചു
Tuesday, May 21, 2019 11:36 PM IST
ആ​ക്ര (ഘാ​ന): ഘാ​ന ഫു​ട്ബോ​ളി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ൾ നേ​ട്ട​ക്കാ​ര​നാ​യ അ​സ​മൊ ജാ​ൻ വി​ര​മി​ച്ചു. ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ് പോ​രാ​ട്ട​ത്തി​ന് ഒ​രു മാ​സം മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ദേ​ശീ​യ ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​സ​മൊ ജാ​ന്‍റെ വി​ര​മി​ക്ക​ൽ എ​ന്ന​തും ശ്ര​ദ്ധേ​യം.

2017 സെ​പ്റ്റം​ബ​റി​നു​ശേ​ഷം ദേ​ശീ​യ ടീ​മി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. 106 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 51 ഗോ​ൾ ഘാ​ന​യ്ക്കാ​യി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ സ​ണ്ട​ർ​ല​ൻ​ഡി​നാ​യി (2010-12) 36 മ​ത്സ​ര​ങ്ങ​ളി​ൽ 11 ഗോ​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.