ഒ​മാ​നി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, May 22, 2019 3:23 AM IST
മ​സ്‌​ക​റ്റ്: ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് രൂ​പ​പ്പെ​ട്ട മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ കാ​ണാ​താ​യ ആ​റം​ഗ ഇ​ന്ത്യ​ന്‍ കു​ടും​ബ​ത്തി​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഷ​ബ്‌​ന ബീ​ഗ​ത്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട സ​ർ​ദാ​ർ ഫ​സ​ൽ അ​ഹ​മ്മ​ദി​ന്‍റെ മാ​താ​വാ​ണ് ഷ​ബ്‌​ന ബീ​ഗം.

28 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ​ട​ക്കം ബാ​ക്കി അ​ഞ്ചു​പേ​ർ​ക്കായു​ള്ള തിര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​ഴു​പേ​ര​ട​ങ്ങു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ അ​ക​പെ​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തേ​ക്കു ചാ​ടി​യ ഫ​സ​ല്‍ അ​ഹമ്മദ് സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ പി​ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ദി ബ​നീ ഖാ​ലി​ദ് സ​ന്ദ​ര്‍​ശി​ച്ച് മ​ട​ങ്ങി​വ​രു​ന്ന വ​ഴി​യാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. ഫ​സ​ൽ, ഭാ​ര്യ അ​ര്‍​ശി, പി​താ​വ് ഖാ​ന്‍, മാ​താ​വ് ശ​ബാ​ന, മ​ക​ള്‍ സി​ദ്റ (നാ​ല്), മ​ക​ന്‍ സൈ​ദ് (ര​ണ്ട്), 28 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ന്‍ നൂ​ഹ് എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.