മ​ണ​ര്‍​കാ​ട് ക​സ്റ്റ​ഡി ആ​ത്മ​ഹ​ത്യ; ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍
Wednesday, May 22, 2019 8:00 AM IST
കോ​ട്ട​യം: മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പൊ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, ജി​ഡി ചാ​ർ​ജ് എ​എ​സ്ഐ പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഇ​രു​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യി എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​കു​പ്പ് ത​ല ന​ട​പ​ടി. കോ​ട്ട​യം എ​സ്പി ഹ​രി​ശ​ങ്ക​റി​ന്‍റേ​താ​ണ് ന​ട​പ​ടി.

മ​ണ​ർ​കാ​ട് സ്വ​ദേ​ശി ന​വാ​സ് ആ​ണ് മ​ണ​ര്‍​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ശു​ചി​മു​റി​യി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.