അ​മ്മ​യെ കൊ​ന്ന് വ​യ​ർ​കീ​റി പു​റ​ത്തെ​ടു​ത്തി​ട്ടും അ​വ​ൻ ക​ണ്ണി​റു​ക്കി മ​ര​ണ​ത്തെ തോ​ൽ​പ്പി​ച്ചു
Wednesday, May 22, 2019 7:09 PM IST
ചി​ക്കാ​ഗോ: അ​വ​ൻ ക​ണ്ണു തു​റ​ന്നു. ആ​ശു​പ​ത്രി​യി​ൽ സ്വ​ന്തം പി​താ​വി​ന്‍റെ ഒ​ക്ക​ത്തി​രു​ന്ന് ആ​ദ്യ​മാ​യി ക​ണ്ണു​ചി​മ്മി​ക്ക​ര​ഞ്ഞു. ന​വ​ജാ​ത ശി​ശു ക​ണ്ണു തു​റ​ക്കു​ന്ന​തും പി​താ​വി​ന്‍റെ വാ​ത്സ​ല്യം നേ​ടു​ന്ന​തും സാ​ധാ​ര​ണ​യാ​ണ്. ഓ..! ​ഇ​താ​ണോ ഇ​ത്ര​വ​ലി​യ കാ​ര്യ​മെ​ന്ന് ചി​ന്തി​ക്കാ​ൻ വ​ര​ട്ടെ. എ​ന്നാ​ൽ അ​വ​ൻ അ​മ്മ​യു​ടെ ഗ​ർ​ഭ​ത്തി​ൽ​നി​ന്നും ത​നി​യെ പി​റ​ന്നു​വീ​ണ​വ​ന​ല്ല. ഒ​രു പി​ശാ​ചി​നി അ​വ​ന്‍റെ ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ അ​മ്മ​യെ കൊ​ന്ന് വ​യ​റു​കീ​റി അ​വ​നെ പു​റ​ത്തെ​ടു​ത്ത​താ​ണ്. അ​താ​ണ് അ​വ​നാ​യി, അ​വ​ൻ ക​ണ്ണു​തു​റ​ക്കു​ന്ന​തി​നാ​യി ലോ​കം കാ​ത്തി​രു​ന്ന​ത്. ഒ​ടു​വി​ൽ സ്വ​ന്തം പി​താ​വി​ന്‍റെ ഒ​ക്ക​ത്തി​രു​ന്ന് അ​വ​ൻ ക​ണ്ണു തു​റ​ന്നു. ലോ​കം അ​തു​ക​ണ്ട് അ​വ​ന്‍റെ പി​താ​വി​നൊ​പ്പം സ​ന്തോ​ഷി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ചി​ക്കാ​ഗോ​യി​ൽ അ​മ്മ​യാ​കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ൽ നാ​ൽ​പ്പ​ത്തി​യാ​റു​കാ​രി ന​ട​ത്തി​യ കൊ​ടും​ക്രൂ​ര​ത​യു​ടെ ഇ​ര​യാ​യ കു​ഞ്ഞാ​ണ് പി​താ​വി​ന്‍റെ ഒ​ക്ക​ത്തി​രു​ന്ന് ക​ണ്ണ് ചി​മ്മി​യ​ത്. മ​ക​നെ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യി​ലും ഇ​നി​യൊ​രു അ​മ്മ​യാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന ബോ​ധ്യ​ത്തി​ലും ക്ലാ​രി​സ ഫി​ഗ്യൂ​റോ (46) എ​ന്ന സ്ത്രീ​യാ​ണ് പി​ശാ​ചി​നി​യാ​യ​ത്. അ​വ​ർ മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ അ​മ്മ​യും ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യു​മാ​യ മ​ർ​ലെ​ൻ ഓ​കോ ലോ​പ​സി​നെ (19) ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന് വ​യ​റു​കീ​റി ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ലെ​നെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ക്ലാ​രി​സ​യും മ​ക​ൾ ഡെ​സി​റീ ഫി​ഗ്യൂ​റോ​യും (24) ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴു​ത്തി​ൽ കേ​ബി​ൾ മു​റു​ക്കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് മ​ർ​ലെ​ന്‍റെ വ​യ​റു​കീ​റി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. മ​ർ​ലെ​ന്‍റെ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്ത​തി​നു ശേ​ഷം ക്ലാ​രി​സ 911 ൽ ​വി​ളി​ച്ച് താ​ൻ ഒ​രു കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​താ​യും എ​ന്നാ​ൽ കു​ട്ടി​ക്ക് ശ്വാ​സം എ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഇ​തോ​ടെ അ​ധി​കൃ​ത​ർ എ​ത്തി കു​ക്ക് കൗ​ണ്ടി​യി​ലെ ഓ​ക് ലോ​ണി​ലു​ള്ള മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ കു​ട്ടി​യെ​യും ക്ലാ​രി​സ​യേ​യും പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ ജീ​വ​ൻ, ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

ക്ലാ​രി​സ ഫി​ഗ്യൂ​റോ​യു​ടെ ശ​രീ​ര​ത്തി​ൽ ര​ക്തം പു​ര​ണ്ടി​രു​ന്നെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ പ്ര​സ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​വി​വ​രം ആ​ശു​പ​ത്രി പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. എ​ന്നാ​ൽ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് മ​ർ​ലെ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ലാ​രി​സ ഫി​ഗ്യൂ​റോ​യെ സ​മീ​പി​ച്ചു. ഇ​തോ​ടെ​യാ​ണ് ലോ​കം ഞെ​ട്ടി​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ളു​ക​ൾ നി​വ​ർ​ന്ന​ത്. മൂ​ന്നാ​ഴ്ച പ​ഴ​ക്ക​മു​ള്ള മ​ർ​ലെ​ന്‍റെ മൃ​ത​ദേ​ഹം ക്ലാ​രി​സ ഫി​ഗ്യൂ​റോ​യു​ടെ വീ​ട്ടി​ൽ​നി​ന്നും മ​റ​വു​ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് ക്ലാ​രി​സ​യു​ടെ 22 വ​യ​സു​ള്ള മ​ക​ൻ മ​രി​ച്ച​ത്. അ​തി​ന്‍റെ തീ​വ്ര ദുഃ​ഖ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ക്ലാ​രി​സ. നാ​ൽ​പ്പ​ത്തി​യാ​റു വ​യ​സാ​യ ത​നി​ക്ക് ഇ​നി​യും ഒ​രു കു​ഞ്ഞു​ണ്ടാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് ക്ലാ​രി​സ​യെ കൊ​ല​യാ​ളി​യാ​ക്കി​യ​ത്. ഇ​വ​ർ ആ​ദ്യം ഫേ​സ്ബു​ക്കി​ലെ അ​മ്മ​മാ​രു​ടെ ഗ്രൂ​പ്പി​ൽ ക​ട​ന്നു കൂ​ടി. ഗ്രൂ​പ്പി​ലെ സ​ജീ​വ അം​ഗ​മാ​യി നി​ര​വ​ധി സ്ത്രീ​ക​ളു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ചു. അ​ങ്ങി​നെ​യാ​ണ് ഓ​കോ ലോ​പ​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും ല​ക്ഷ്യം​വ​യ്ക്കു​ന്ന​തും. ഓ​കോ​യ്ക്ക് മാ​സം തി​ക​യു​ന്ന​തു​വ​രെ കാ​ത്തി​രു​ന്ന പ്ര​തി, ന​വ​ജാ​ത ശി​ശു​വി​നു​ള്ള കു​ഞ്ഞു​ടു​പ്പു​ക​ൾ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സ​മ്മാ​ന​പ്പൊ​തി വാ​ങ്ങാ​ൻ വീ​ട്ടി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും ക്ഷ​ണി​ച്ചു. മ​ക​നെ സു​ഹൃ​ത്തി​നെ ഏ​ൽ​പ്പി​ച്ച് മ​ർ​ലെ​ൻ ക്ലാ​രി​സ​യു​ടെ വീ​ട്ടി​ൽ എ​ത്തി. അ​വി​ടെ വ​ച്ച് ക്ലാ​രി​സ​യും 24 വ​യ​സു​ള്ള മ​ക​ള്‍ ഡെ​സീ​റീ ഫി​ഗ്യൂ​റോ​യും ചേ​ർ​ന്ന് കേ​ബി​ൾ ടി​വി​യു​ടെ വ​യ​ർ ഉ​പ​യോ​ഗി​ച്ച് മ​ർ​ലെ​ന്‍റെ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. വ​യ​ർ പി​ള​ർ​ന്ന് ഗ​ർ​ഭ​സ്ഥ ശി​ശു​വി​നെ പു​റ​ത്തെ​ടു​ത്തു.

മ​ർ​ലെ​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് യൊ​വാ​നി ലോ​പ്പ​സും കു​ടും​ബ​വും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മ​ർ​ലെ​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ക്ലാ​രി​സ, മ​ക​ൾ ഡെ​സി​റീ ഫി​ഗ്യൂ​റോ, ക്ലാ​രി​സ​യു​ടെ കാ​മു​ക​ൻ പി​യോ​ത​ർ ബോ​ബാ​ക് എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി. മൂ​വ​രേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.