പി.​സി. ജോ​ർ​ജിന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മ​ണം; പ​ഠി​പ്പു​ര​യു​ടെ ഓ​ടു​ക​ൾ ത​ക​ർ​ത്തു
Wednesday, May 22, 2019 9:40 PM IST
ഈ​രാ​റ്റു​പേ​ട്ട: പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​രെ അ​ക്ര​മ​ണം. ബുധനാഴ്ച രാ​ത്രി 7.30നാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ച എം​എ​ൽ​എ​യു​ടെ ശ​ബ്ദ​രേ​ഖ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ലെ ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ന്നാ​ടു ക​വ​ല​യി​ലു​ള്ള എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

മാ​ർ​ച്ചി​നി​ട​യി​ലാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ പ​ഠി​പ്പു​ര​യു​ടെ ഓ​ടു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്തു. വീ​ടി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. ഈ ​സ​മ​യം പി.​സി. ജോ​ർ​ജ് വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബാ​ഗം​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് വീ​ടി​നു കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.