ഫ​ലം വ​ന്നോ​ട്ടെ കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ നി​ലം​പൊ​ത്തും; ഭീ​ഷ​ണി​മു​ഴ​ക്കി കേ​ന്ദ്ര​മ​ന്ത്രി
Wednesday, May 22, 2019 10:05 PM IST
ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലെ എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി സ​ർ​ക്കാ​ർ നി​ലം​പൊ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഡി.​വി സ​ദാ​നന്ദ ഗൗ​ഡ. സ​ർ​ക്കാ​രി​ൽ നി​ര​വ​ധി കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ക്ക് അ​സം​തൃ​പ്തി​യു​ണ്ടെ​ന്നും കു​മാ​ര​സ്വാ​മി ബ​ല​മാ​യി താ​ഴെ​യി​റ​ക്ക​പ്പെ​ടു​മെ​ന്നും സ​ദാ​നന്ദ ഗൗ​ഡ പ​റ​ഞ്ഞു. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ക​ര്‍​ണാ​ട​ക​യി​ലെ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ റോ​ഷ​ന്‍ ബെ​യ്ഗ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ലി​നെ​തി​രെ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ​യും ക​ര്‍​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ​ന്‍ ഗു​ണ്ടു റാ​വു​വി​നു​മെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം രൂ​ക്ഷ​വി​മ​ര്‍​ശം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം.

കു​മാ​ര​സ്വാ​മി വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യോ മാ​ത്ര​മാ​ണു മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ല്‍ തു​ട​രു​ക. റോ​ഷ​ന്‍ ബെ​യ്ഗ് മാ​ത്ര​മ​ല്ല. കോ​ൺ​ഗ്ര​സി​ലെ നി​ര​വ​ധി എം​എ​ൽ​എ​മാ​ർ അ​തൃ​പ്ത​രാ​ണ്. കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ ഒ​രു വി​ഭ​ജി​ക്ക​പ്പെ​ട്ട ഭ​വ​ന​മാ​ണ്. ഇ​പ്പോ​ൾ ആ​ർ​ക്കും പു​റ​ത്തു​വ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം റോ​ഷ​ന്‍ ബെ​യ്ഗ് പു​റ​ത്തു​വ​ന്ന് സ​ത്യം പ​റ​ഞ്ഞ​തു​പോ​ലെ കോ​ൺ​ഗ്ര​സി​നെ​തി​രെ സം​സാ​രി​ക്കാ​ൻ നി​ര​വ​ധി എം​എ​ൽ​എ​മാ​ർ ത​യാ​റാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.