കൊ​ച്ചി​യി​ൽ 13 കോ​ടി​യു​ടെ ച​ര​സ് വേ​ട്ട; എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ൽ
Wednesday, May 22, 2019 10:30 PM IST
കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 13 കോ​ടി രൂ​പ വി​ല​വ​രു​ന്ന ച​ര​സു​മാ​യി എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ൽ. പു​തു​വൈ​പ്പ് ലൈ​റ്റ് ഹൗ​സി​നു സ​മീ​പം ആ​ലു​വ​പ​റ​ന്പ് വ​ർ​ഗീ​സ് ജൂ​ഡ്സ​ണ്‍ (52) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഉ​ച്ച​യ്ക്കു ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ മൂ​ല​ന്പി​ള്ളി​ക്ക​ടു​ത്തു​നി​ന്നു പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ്ര​തി തോ​ക്ക് ചൂ​ണ്ടി​യെ​ങ്കി​ലും എ​ക്സൈ​സ് സം​ഘം സാ​ഹ​സി​ക​മാ​യി കീ​ഴ​ട​ക്കി.

ചോ​ക്ലേ​റ്റി​ന്‍റെ രൂ​പ​ത്തി​ൽ പാ​യ്ക്കു ചെ​യ്ത 6.5 കി​ലോ​ഗ്രാം ച​ര​സും വി​ദേ​ശ​നി​ർ​മി​ത തോ​ക്കും എ​ട്ടു തി​ര​ക​ളും ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​താ​യി എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​ച​ന്ദ്ര​പാ​ല​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ച​ര​സു​വേ​ട്ട​യാ​ണി​തെ​ന്നു പ​റ​യു​ന്നു. ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​ക്സൈ​സ് വ​കു​പ്പ് 25,000 രൂ​പ പ്ര​ത്യേ​ക കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി.

ജൂ​ഡ്സ​ണ്‍ വ​ർ​ഷ​ങ്ങ​ളാ​യി എ​ക്സൈ​സി​നെ വെ​ട്ടി​ച്ചു കേ​ര​ള​ത്തി​ലേ​ക്കു ച​ര​സും മ​റ്റ് ല​ഹ​രി​മ​രു​ന്നു​ക​ളും എ​ത്തി​ക്കാ​റു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​പ്പാ​ളി​ൽ​നി​ന്നു വാ​ഹ​നം സ്വ​യം ഓ​ടി​ച്ചാ​ണ് ല​ഹ​രി​മ​രു​ന്നു ക​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​നെ മ​റ​യാ​ക്കി​യാ​യി​രു​ന്നു ജൂ​ഡ്സ​ണി​ന്‍റെ ഇ​ട​പാ​ടു​ക​ൾ.

വ​ലി​യ​തോ​തി​ലു​ള്ള ല​ഹ​രി കൈ​മാ​റ്റം മാ​ത്രം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ളെ എ​ക്സൈ​സ് സം​ഘ​ത്തി​ലൊ​രാ​ൾ ആ​വ​ശ്യ​ക്കാ​ര​നാ​ണെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ടു ത​ന്ത്ര​ത്തി​ൽ ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​മു​ന്പ് ഇ​യാ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ചി​ല​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. എ​ക്സൈ​സു​കാ​രെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ജൂ​ഡ്സ​ണ്‍ കൈ​യി​ലി​രു​ന്ന തോ​ക്ക് ചൂ​ണ്ടി. പ്ര​തി​രോ​ധ​ത്തി​നാ​യി സ​ർ​വീ​സ് റി​വോ​ൾ​വ​ർ എ​ക്സൈ​സ് സം​ഘം പു​റ​ത്തെ​ടു​ത്തു.

ആ​ൾ​ക്കൂ​ട്ടം കൂ​ടി​യ​തോ​ടെ അ​വ​രെ മ​റ​യാ​ക്കി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യു​ടെ മേ​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചാ​ടി​വീ​ണ് തോ​ക്ക് ത​ട്ടി​യെ​ടു​ക്കു​ക​യും കീ​ഴ്പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യു​ടെ ആ​ഡം​ബ​ര കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ര​സും തി​ര​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്. ന​ർ​ക്കോ​ട്ടി​ക്സ് ആ​ക്ട് പ്ര​കാ​രം 100 ഗ്രാം ​ച​ര​സ് കൈ​വ​ശം വ​ച്ചാ​ൽ​ത​ന്നെ 10 വ​ർ​ഷം ക​ഠി​ന​ത​ട​വു കി​ട്ടാ​വു​ന്ന ശി​ക്ഷ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.