ദി ​വ​യ​റി​നെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സു​ക​ൾ അ​ദാ​നി പി​ൻ​വ​ലി​ക്കു​ന്നു
Wednesday, May 22, 2019 10:59 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​മു​ഖ വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ ദി ​വ​യ​റി​നെ​തി​രാ​യ എ​ല്ലാ മാ​ന​ന​ഷ്ട​ക്കേ​സു​ക​ളും അ​ദാ​നി ഗ്രൂ​പ്പ് പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യി വ​യ​ർ ന​ൽ​കി​യ ലേ​ഖ​ന​ങ്ങ​ളു​ടെ പേ​രി​ൽ അ​ഹ​മ്മ​ദാ​ബാ​ദ് കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സു​ക​ളാ​ണ് പി​ൻ​വ​ലി​ക്കു​ന്ന​ത്. ദി ​വ​യ​റി​നെ​തി​രാ​യി അ​ദാ​നി പ​വ​ർ മ​ഹാ​രാ​ഷ്ട്ര ലി​മി​റ്റ​ഡ് ര​ണ്ട് പ​രാ​തി​ക​ളാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. വ​യ​ർ സ്ഥാ​പ​ക എ​ഡി​റ്റ​ർ​മാ​രാ​യ സി​ദ്ധാ​ർ​ഥ് വ​ര​ദ​രാ​ജ​ൻ, എം.​കെ വേ​ണു എ​ന്നി​വ​ർ​ക്കൊ​പ്പം സി​ദ്ധാ​ർ​ഥ് ഭാ​ട്ടി​യ, മോ​നോ​ബി​ന ഗു​പ്ത, പ​മേ​ല ഫി​ലി​പ്പോ​സ്, നൂ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു കേ​സ്.

ത​ങ്ങ​ൾ​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി കേ​സു​ക​ളെ​ല്ലാം പി​ൻ​വ​ലി​ക്കാ​ൻ അ​ദാ​നി ഗ്രൂ​പ്പ് നീ​ക്കം ന​ട​ത്തു​ന്ന​താ​യി മ​ന​സി​ലാ​ക്കു​ന്ന​താ​യി സി​ദ്ധാ​ർ​ഥ് വ​ര​ദ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി ഞ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ ലേ​ഖ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ൽ​കി​യ സി​വി​ൽ, ക്രി​മി​ന​ൽ കേ​സു​ക​ൾ ആ​ണ് പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ഉ​റ​പ്പി​ച്ചാ​ൽ ഞ​ങ്ങ​ൾ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ക്കും- സി​ദ്ധാ​ർ​ഥ് വ​ര​ദ​രാ​ജ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.