സു​ഷ​മ സ്വ​രാ​ജും പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്
Thursday, May 23, 2019 3:07 AM IST
ബി​ഷ്കെ​ക്: ഷാ​ങ്ഗാ​യി കോ-​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ സു​ഷ​മ സ്വ​രാ​ജു​മാ​യി പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മ്മൂ​ദ് ഖു​റേ​ഷി അ​നൗ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ പു​റ​ത്തു​വി​ട്ട​ത്.

കി​ർ​ഗി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബി​ഷ്കെ​കി​ലാ​ണ് ഷാ​ങ്ഗാ​യി സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സു​ഷ​മ സ്വ​രാ​ജു​മാ​യി അ​നൗ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും അ​വ​ർ ത​നി​ക്ക് മ​ധു​ര​പ​ല​ഹാ​രം സ​മ്മാ​നി​ച്ച​താ​യും ഖു​റേ​ഷി​യെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പു​ൽ​വാ​മ​യി​ൽ സൈ​നി​ക​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​തും ല​ങ്ക​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​വും തീ​വ്ര​വാ​ദ​ത്തി​നെ​തി​രേ സ​ന്ധി​യി​ല്ലാ​ത്ത പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ​യെ നി​ർ​ബ​ന്ധി​ത​മാ​ക്കി​യെ​ന്നു സു​ഷ​മ നേ​ര​ത്തേ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

2017ലാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും കോ -​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യ​ത്. 2005 മു​ത​ൽ എ​സ്‌​സി​ഒ​യു​ടെ നി​രീ​ക്ഷ​ണ സ​മി​തി​യി​ൽ ഇ​ന്ത്യ​യു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.