വി​ധി​കാ​ത്ത് രാ​ജ്യം; വോ​ട്ടെ​ണ്ണ​ലി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി
Thursday, May 23, 2019 6:19 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം രാ​ജ്യം ആ​ര് ഭ​രി​ക്ക​ണ​മെ​ന്ന് അ​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. രാ​ജ്യം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ഫ​ല സൂ​ച​ന​ക​ൾ ഉ​ച്ച​യോ​ടെ പു​റ​ത്തു വ​രും.

ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ച് ബൂ​ത്തു​ക​ളി​ൽ വി​വി​പാ​റ്റ് കൂ​ടി എ​ണ്ണേ​ണ്ട​തി​നാ​ൽ വൈ​കീ​ട്ട് ആ​റോ​ടെ​യാ​കും ഔ​ദ്യോ​ഗി​ക ഫ​ല പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ് വി​വ​രം. ഏ​പ്രി​ൽ 11 മു​ത​ൽ ഈ ​മാ​സം 19 വ​രെ ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. 67.11 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കേ​ര​ള​ത്തി​ൽ മൊ​ത്തം ര​ണ്ട് കോ​ടി​യി​ലേ​റെ വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 29 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ഈ ​വോ​ട്ടു​ക​ൾ എ​ണ്ണു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.