വോ​ട്ടെ​ണ്ണ​ൽ: കേ​ര​ള​ത്തി​ലും ക​ർ​ശ​ന സു​ര​ക്ഷ
Thursday, May 23, 2019 6:50 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യം കാ​ത്തി​രു​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് കേ​ര​ള​ത്തി​ലും ക​ർ​ശ​ന സു​ര​ക്ഷ. സം​സ്ഥാ​ന​ത്ത് 29 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഈ ​വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്ക് കേ​ര​ള പോ​ലീ​സി​ന് പ്ര​വേ​ശ​ന​മി​ല്ല. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ കേ​ന്ദ്ര സേ​ന​യ്ക്കു മാ​ത്ര​മാ​ണു സു​ര​ക്ഷാ ചു​മ​ത​ല. പു​റ​ത്തെ സു​ര​ക്ഷ കേ​ര​ള സാ​യു​ധ സേ​ന​യ്ക്കാ​ണ്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ 100 മീ​റ്റ​ർ പ​രി​ധി​ക്കു പു​റ​ത്താ​ണു ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ധി​കാ​ര പ​രി​ധി.

മാ​ധ്യ​മ​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പാ​സു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​ത്ര​മേ അ​ക​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ള്ളു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്കും ഇ​ത്ത​വ​ണ മൊ​ബൈ​ൽ ഫോ​ൺ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ല. 8.15ഓ​ടെ ത​ന്നെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ അ​റി​യാ​കു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.