യു​പി​എ​യ്ക്കൊ​പ്പം ആ​റു പാ​ർ​ട്ടി​ക​ൾ കൂ​ടി; പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പു​തി​യ പേ​ര് എ​സ്ഡി​എ​ഫ്
Thursday, May 23, 2019 7:11 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം കാ​ത്തി​രു​ന്ന ജ​ന​വി​ധി​യു​ടെ ഫ​ല​മ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ എ​ൻ​ഡി​എ​യ്ക്കെ​തി​രെ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് പു​തി​യ പേ​ര് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. സെ​ക്യു​ല​ർ ഡെ​മോ​ക്രാ​റ്റിക് ഫ്ര​ണ്ട് (എ​സ്ഡി​എ​ഫ്) എ​ന്നാ​ണ് സ​ഖ്യ​ത്തി​ന്‍റെ പു​തി​യ പേ​ര്.

യുപിഎ ഘടകകക്ഷികൾക്കൊപ്പം ആറ് പാർട്ടികൾ കൂടി ചേരുമെന്നാണ് വിവരം.

സാ​ധ്യ​ത​ക​ൾ തെ​ളി​യു​ന്ന മു​റ​യ്ക്ക് എ​സ്ഡി​എ​ഫ് എ​ന്ന പേ​രി​ൽ രാ​ഷ്ട്ര​പ​തി​യെ കാ​ണു​മെ​ന്നും വി​വ​ര​ങ്ങ​ൾ ഉ​ണ്ട്. ന​വീ​ൻ പ​ട്നാ​യി​കി​നെ​യ​ട​ക്കം ഒ​പ്പ നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ. ഇ​തി​നു​ള്ള ച​ർ​ച്ച​ക​ൾ ഇ​തി​നോ​ട​കം ന​ട​ന്നെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.