ഹി​ന്ദി​ ഹൃ​ദ​യഭൂ​മി​യി​ൽ കാ​വി മു​ന്നേ​റ്റം; പ​ച്ച​തൊ​ടാ​തെ കോ​ണ്‍​ഗ്ര​സ്
Thursday, May 23, 2019 10:21 AM IST
ന്യൂ​ഡ​ൽ​ഹി: 17-ാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദി​ഹൃ​ദ​യ ഭൂ​മി​യി​ൽ കോ​ണ്‍​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി. മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ബി​ഹാ​ർ, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് ത​ക​ർ​ന്ന​ടി​ഞ്ഞു. 2014ലേ​തി​നു സ​മാ​ന​മാ​യി ഇ​വി​ട​ങ്ങ​ളി​ൽ ബി​ജെ​പി വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്.

അ​ടു​ത്തി​ടെ മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​ക​ളി​ൽ വി​ജ​യം നേ​ടി​യ കോ​ണ്‍​ഗ്ര​സി​നെ ലോ​ക്സ​ഭ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ജ​നം കൈ​വി​ടു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​തി​കൂ​ല​മാ​കു​മെ​ന്ന് പൊ​തു​സ​മൂ​ഹം വി​ശ്വ​സി​ച്ച ഘ​ട​ക​ങ്ങ​ളെ അ​നാ​യാ​സം വ​രു​തി​യി​ലാ​ക്കി​യാ​ണ് ബി​ജെ​പി​യു​ടെ മു​ന്നേ​റ്റം. ഈ ​മു​ന്നേ​റ്റം മോ​ദി​യു​ടെ​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യു​ടെ​യും വി​ജ​യ​മാ​യാ​ണ്.

പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ മോ​ദി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും ദി​ശ മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. വി​ജ​യം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഷാ-​മോ​ദി ച​ങ്ങാ​ത്ത​ത്തി​ന്‍റെ അ​ജ​യ്യ​ത​യെ ഒ​രി​ക്ക​ൽ കൂ​ടി അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്നു. പാ​ർ​ട്ടി​യി​ലെ വി​മ​ത​ശ​ബ്ദ​ങ്ങ​ളു​ടെ സാ​ധ്യ​ത​യും ഇ​തോ​ടെ പൂ​ർ​ണ​മാ​യും അ​ട​യു​ക​യാ​ണ്.

അ​തേ​സ​മ​യം, ദ​ക്ഷി​ണേ​ന്ത്യ​യി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​ത്. രാ​ഹു​ൽ ത​രം​ഗം കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ല​യ​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.