ആ​ന്ധ്ര​യി​ൽ ജ​ഗ​ൻ ത​രം​ഗം; മോ​ദി​യോ​ടു പി​ണ​ങ്ങി​യ നാ​യി​ഡു​വി​നെ സം​സ്ഥാ​ന​വും കൈ​വി​ട്ടു
Thursday, May 23, 2019 11:46 AM IST
ഹൈ​ദ​രാ​ബാ​ദ്: ബി​ജെ​പി​യോ​ടു പി​ണ​ങ്ങി എ​ൻ​ഡി​എ വി​ട്ട ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന് ആ​ന്ധ്രാ​പ്ര​ദേ​ശും കൈ​യി​ൽ​നി​ന്നു​പോ​യി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണം ഉ​റ​പ്പി​ച്ച വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യും ടി​ഡി​പി​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണു ന​ൽ​കി​യ​ത്.

നി​യ​മ​സ​ഭ​യി​ൽ 145 സീ​റ്റു​ക​ളി​ലാ​ണ് വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ടി​പി​ഡി 29 സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ ഒ​രു സീ​റ്റി​ലും മു​ന്നേ​റു​ന്നു. 88 സീ​റ്റാ​ണ് ആ​ന്ധ്ര​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് വേ​ണ്ട​ത്.

ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യാ​യി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി അ​ധി​കാ​ര​മു​റ​പ്പി​ച്ചു ക​ഴി​ഞ്ഞെ​ന്നും മേ​യ് 25-ന് ​പാ​ർ​ട്ടി യോ​ഗം ചേ​രു​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് വ​ൻ കു​തി​പ്പാ​ണ് ന​ട​ത്തി​യ​ത്. തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും മു​ന്നി​ട്ടു​നി​ന്നി​ല്ല.

ആ​ന്ധ്ര​യി​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വൈ​എ​സ്ആ​റി​ന്‍റെ പ​ട​യോ​ട്ട​മാ​ണ്. 25-ൽ 20 ​വൈ​എ​സ്ആ​ർ ലീ​ഡ് ചെ​യ്യു​ന്നു. ശേ​ഷി​ച്ച അ​ഞ്ച് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ടി​ഡി​പി മു​ന്നേ​റു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ന​യി​ക്കു​ന്ന ടി​ഡി​പി ഇ​ക്കു​റി കോ​ണ്‍​ഗ്ര​സ് സ​ഖ്യ​മി​ല്ലാ​തെ ഒ​റ്റ​യ്ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.