മും​ബൈ​യി​ലെ സെ​ലി​ബ്രി​റ്റി സ്ഥാ​നാ​ർ​ഥി ഊ​ർ​മി​ള മ​തോം​ഡ്ക​ർ പി​ന്നി​ൽ
Thursday, May 23, 2019 11:54 AM IST
മും​ബൈ: മും​ബൈ നോ​ർ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സെ​ലി​ബ്രി​റ്റി സ്ഥാ​നാ​ർ​ഥി ഊ​ർ​മി​ള മ​തോം​ഡ്ക​ർ പി​ന്നി​ൽ. ബി​ജെ​പി​യു​ടെ ഗോ​പാ​ൽ ഷെ​ട്ടി​യാ​ണ് ഇ​വി​ടെ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് ബോ​ളി​വു​ഡ് താ​ര​മാ​യ ഊ​ർ​മി​ള കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.

ബി​ജെ​പി​ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ല​മാ​ണ് മും​ബൈ നോ​ർ​ത്ത്. പ്ര​മു​ഖ ന​ട​ൻ ഗോ​വി​ന്ദ 2004-ൽ ​കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണു മും​ബൈ നോ​ർ​ത്ത്. 2014-ൽ ​ഗോ​പാ​ൽ ഷെ​ട്ടി 4,46,000 വോ​ട്ടി​നാ​ണു കോ​ണ്‍​ഗ്ര​സി​ലെ സ​ഞ്ജ​യ് നി​രു​പ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​വ​ണ ഊ​ർ​മി​ള​യെ രം​ഗ​ത്തി​റ​ക്കി മു​ന്നേ​റാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്.

1980-ൽ ​ബാ​ല​താ​ര​മാ​യാണ് ഊർമിള ച​ല​ച്ചി​ത്ര ​രം​ഗ​ത്തെ​ത്തി​യത്. രം​ഗീ​ല, ഇ​ന്ത്യ​ൻ, ജു​ദാ​യി, സ​ത്യ, മ​സ്ത്, ദി​ല്ല​ഗി, ഖൂ​ബ്സൂ​ര​ത് തു​ട​ങ്ങി​യ​ ചി​ത്ര​ങ്ങ​ളിലൂ​ടെ​യാ​ണ് താരം ശ്ര​ദ്ധേ​യ​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.