വ​യ​നാ​ട്ടി​ൽ ര​ണ്ടു​ല​ക്ഷം ക​ട​ന്ന് രാ​ഹു​ൽ; സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം
Thursday, May 23, 2019 12:50 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭൂ​രി​പ​ക്ഷം ര​ണ്ടു​ല​ക്ഷം ക​ട​ന്നു. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ് രാ​ഹു​ൽ ക​ട​ന്നി​രി​ക്കു​ന്ന​ത്.

2014ൽ ​മ​ല​പ്പു​റ​ത്ത് മു​സ്ലീം ലീ​ഗി​ന്‍റെ ഇ. ​അ​ഹ​മ്മ​ദ് നേ​ടി​യ 1,94,739 വോ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​മാ​ണ് രാ​ഹു​ൽ മ​റി​ക​ട​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ 48 ശ​ത​മാ​നം വോ​ട്ടു​മാ​ത്ര​മാ​ണ് ഇ​തു​വ​രെ എ​ണ്ണി​യ​ത്. മു​ഴു​വ​ൻ എ​ണ്ണു​ന്പോ​ൾ രാ​ഹു​ലി​ന്‍റെ ഭൂ​രി​പ​ക്ഷം നാലു ല​ക്ഷ​ത്തി​ന് അടുത്തെത്താൻ സാധ്യതയുണ്ട്.

വയനാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ തന്നെയാണ് മുന്നേറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.