യുഡിഎഫിന്‍റെ വിജയശില്പി പിണറായിയെന്ന് കെ. സുധാകരന്‍
Thursday, May 23, 2019 1:35 PM IST
കണ്ണൂർ: സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ. യുഡിഎഫിന്‍റെ വിജയശില്പി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പരിഹാസരൂപേണ സുധാകരൻ പറഞ്ഞു.

ശബരിമല പോലെയുള്ള വിഷയങ്ങളിൽ പിണറായിയുടെ വിവാദ തീരുമാനങ്ങളാണ് തങ്ങൾക്ക് അനുകൂലമാക്കിയത്. സിപിഎം കേന്ദ്രങ്ങൾ പോലും തനിക്ക് വോട്ട് ചെയ്തതായും സുധാകരൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.