പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ​യും ല​ഭി​ച്ചേ​ക്കി​ല്ല
Thursday, May 23, 2019 1:48 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മോ​ദി ത​രം​ഗ​ത്തി​ൽ വീ​ണു​ട​ഞ്ഞ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ​യും ല​ഭി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

54 അം​ഗ​ങ്ങ​ളു​ള്ള അം​ഗീ​കൃ​ത പാ​ര്‍​ട്ടി​ക്കാ​ണ് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ഭി​ക്കു​ക. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന് 52 സീ​റ്റി​ൽ​മാ​ത്ര​മാ​ണ് ഇ​തു​വ​രെ മു​ന്നി​ട്ട് നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

2014ലും ​ഇ​താ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥി​തി. 44 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു ലോ​ക്‌​സ​ഭ​യി​ൽ അ​ന്ന് കോ​ൺ​ഗ്ര​സി​നു​ണ്ടാ​യി​രു​ന്ന​ത്.

ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് എ​ന്നി ഹി​ന്ദി​ഹൃ​ദ​യ ഭൂ​മി​ക​ളി​ൽ ബി​ജെ​പി വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.