ത്രി​പു​ര​യി​ലും സം​പൂ​ജ്യ​രാ​യി സി​പി​എം; ര​ണ്ടു സീ​റ്റി​ലും ബി​ജെ​പി
Thursday, May 23, 2019 2:47 PM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലും സം​പൂ​ജ്യ​രാ​യി സി​പി​എം. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തെ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

ത്രി​പു​ര ഈ​സ്റ്റ്, വെ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്ന​ത്. രേ​ബ​തി ത്രി​പു​ര​യാ​ണ് വെ​സ്റ്റി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ത്രി​പു​ര ഈ​സ്റ്റി​ൽ സി​പി​എ​മ്മി​ന്‍റെ ജി​തേ​ന്ദ്ര ചൗ​ധ​രി ബി​ജെ​പി​യി​ലെ പ്ര​തി​മ ഭൗ​മി​ക്കി​നോ​ടാ​ണ് പി​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് ബി​ജെ​പി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.